Advertisement

ഭിന്നലിംഗക്കാർക്ക് പോലീസിന്റെ ക്രൂര മർദ്ദനം

December 28, 2017
0 minutes Read
police attacked transgenders

ഭിന്നലിംഗക്കാർക്ക് പോലീസിന്റെ ക്രൂര മർദ്ദനം. സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിന് എത്തിയവർക്കാണ് മർദ്ദമേറ്റത്. പരുക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശികളായ മമതാ ജാസ്മിൻ, സുഷ്മി എന്നിവർക്കാണ് മർദ്ദനമേറ്റത്. കാലിലും ശരീരത്തിലും അടിയേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രിയോടെ മിഠായിത്തെരുവിൽവെച്ച് പൊലിസ് വാഹനമെത്തി തടഞ്ഞുവെക്കുകയും പിന്നീട് ചോദ്യം ചെയ്തതിനു ശേഷം ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.

കസബ പൊലിസാണ് മർദ്ദിച്ചതെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ ജില്ലാ കലക്ടർക്കും കമ്മിഷണർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനൊരുങ്ങുകയാണ് ഇരുവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top