Advertisement

ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ ഇളവ്

December 28, 2017
Google News 0 minutes Read
ticket price rate from saudi to india drops down

സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിൽ ഇളവ്. സൗദിയിലെ പ്രൈവറ്റ് ബജറ്റ് എയർലൈസായ ഫ്‌ളൈ നാസും എയർ ഇന്ത്യയും ചേർന്നാണ് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചത്. എയർ ഇന്ത്യ ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസുകൾക്ക് റിയാദിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചത്.

റിയാദിൽ നിന്ന് മുംബൈ, ദൽഹി, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സെക്ടറുകളിലേക്കാണ് എയർ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചത്. കൊച്ചിയിലേക്ക് ടാക്‌സ് ഇല്ലാതെ റിട്ടേൺ ടിക്കറ്റിന് 750 റിയാലാണ് ഇക്കണോമി ക്ലാസിനുളള നിരക്ക്. ഫസ്റ്റ് ക്ലാസിന് ഇത് 1310 റിയാലാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 50 കിലോ ലഗേജും ഇക്കണോമിക്ക് 40 കിലോ ലഗേജും അനുവദിക്കും. 2018 മാർച്ച് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യമെന്നും എയർ ഇന്ത്യ റിയാദിൽ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here