ആർഎസ്എസ് മേധാവി പതാക ഉയർത്തിയ സംഭവം; നടപടിയെടുക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

പാലക്കാട് മൂത്താംതറ കർണകിയമ്മൻ സ്‌കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പതാക ഉയർത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്‌കൂൾ ഹെഡ്മാസ്റ്റർക്കും മാനേജർക്കും എതിയെരാണ് നടപടി. നടപടി എടുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനാണ് മുഖ്യമന്ത്രി ചുമതല നൽകിയിരിക്കുന്നത്. സംഭവത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ പോലീസിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് ബിജെപിയുടെ എംടി രമേശ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here