പുതുവർഷത്തിൽ ആദ്യം പിറക്കുന്ന പെൺകുട്ടിക്ക് ഞെട്ടിക്കുന്ന സമ്മാനമൊരുക്കി നഗരസഭ

പുതുവർഷത്തിൽ പിറക്കുന്ന ആദ്യ പെൺകുഞ്ഞിനെ ഞെട്ടിക്കുന്ന സമ്മാനമൊരുക്കി വരവേൽക്കാനൊരുങ്ങുകയാണ് ബംഗലൂരി നഗരസഭ.
ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നൽകുമെന്നാണ് ബംഗളൂരു നഗരസഭയുടെ വാഗ്ദാനം. ബംഗളൂരു നഗരത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രികളിൽ 2018 ജനുവരി ഒന്നിന് സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന കുഞ്ഞിനാണ് സൗജന്യവിദ്യാഭ്യാസം നൽകുകയെന്ന് ബംഗളൂരു മേയർ ആർ സമ്പത് രാജ് റെഡ്ഡി അറിയിച്ചു.
പെൺകുഞ്ഞുങ്ങൾ ഭാരമാണെന്ന ചിന്തയെ ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സമ്പത് രാജിനെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബിബിഎംപി (ബൃഹത് ബംഗളൂരു മഹാനഗര പാലികെ) അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയും പലിശയും പെൺകുഞ്ഞിന് പ്രയോജനപ്പെടുമെന്നാണ് നഗരസഭയുടെ കണക്ക് കൂട്ടൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here