ഭിന്നലിംഗക്കാരെ മർദ്ദിച്ച സംഭവം; എസ് ഐയ്ക്കെതിരെ നടപടി

കോഴിക്കോട്ട് ഭിന്നലിംഗക്കാരെ മർദ്ദിച്ച സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടി. സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിന് എത്തിയവർക്കാണ് മർദ്ദമേറ്റത്.
കോഴിക്കോട് സ്വദേശികളായ മമതാ ജാസ്മിൻ, സുഷ്മി എന്നിവർക്കാണ് മർദ്ദനമേറ്റത്. കാലിലും ശരീരത്തിലും അടിയേറ്റ പാടുകളുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ മിഠായിത്തെരുവിൽവെച്ച് പൊലിസ് വാഹനമെത്തി തടഞ്ഞുവെക്കുകയും പിന്നീട് ചോദ്യം ചെയ്തതിനു ശേഷം ലാത്തി കൊണ്ട് അടിക്കുകയുമായിരുന്നു.
ഡിസിപി മെറിന് ജോസഫാണ് കേസ് അന്വേഷിക്കുന്നത്.
അതിക്രമത്തിൽ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here