ഐഎംഡിബിയുടെ മികച്ച പത്ത് ചിത്രങ്ങളിൽ ഈ മലയാള ചിത്രവും

രാജ്യത്തെ പ്രമുഖ ഓൺലൈൻ മൂവി റേറ്റിംഗ് വെബ്‌സൈറ്റായ ഐഎംഡിബി 2017 ൽ ഇറങ്ങിയ മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഈ പട്ടികിൽ ഇടം പിടിക്കാൻ ഒരു മലയാളചിത്രത്തിനായി എന്നതാണ് ശ്രദ്ധേയം.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറാണ് ഐഎംഡിബി ടോപ് 10 ഇന്ത്യൻ ചിത്രങ്ങളിൽ ഇടംപിടിച്ച് ഏക മലയാള ചിത്രം. സമകാലിക വിഷയങ്ങളായ പീഡോഫീലിയ, പീഡനം എന്നിവ പ്രമേയമാക്കി ചിത്രീകരിച്ച ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഥയുടെ ശക്തിയും വിഷയത്തിന്റെ ആഴവും തന്നെയാണ് ചിത്രത്തിന് പട്ടികയിൽ ഇടംനേടി കൊടുത്തത്.
മാധവൻ, വിജയ് സേതുപതി ന്നെിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ വിക്രംവേദയാണ് പട്ടികയിൽ ആദ്യം. രണ്ടാം സ്ഥാനം ബഹുബലിയും നേടി.
1. വിക്രം വേദ
2. ബാഹുബലി- ദി കൺക്ലൂഷൻ
3. അർജുൻ റെഡ്ഡി
4. സീക്രട്ട് സൂപ്പർസ്റ്റാർ
5. ഹിന്ദി മീഡിയം
6. ദി ഗാസി അറ്റാക്ക്
7. ടോയിലറ്റ് : ഏക് പ്രേം കഥ
8. ജോളി എൽഎൽബി 2
9. മെർസൽ
10. ഗ്രേറ്റ് ഫാദർ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here