ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ദൃശ്യം 2; ഐ.എം.ഡി.ബി. പോപ്പുലർ ലിസ്റ്റിൽ ഇടം നേടി

കൊവിഡ് പ്രതിസന്ധി മൂലം ഏറെക്കുറെ നിശ്ചലമാണ് സിനിമാമേഖല. തീയേറ്ററുകളും മറ്റും അടച്ചുപൂട്ടിയതിനാൽ വിനോദവ്യവസായത്തെ അല്പമെങ്കിലും ചലിപ്പിക്കുന്നത് ഓ.ടി.ടി. (ഓവർ ദി ടോപ്) പ്ലാറ്ഫോമുകളാണ്. തിയറ്റർ റിലീസ് നഷ്ടപ്പെട്ട പല ചിത്രങ്ങളും ഓ.ടി.ടി.യിലൂടെയാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത് ഐ.എം.ഡി.ബി.യുടെ ഈ വർഷത്തെ ‘മോസ്റ്റ് പോപ്പുലർ ഇന്ത്യൻ’ ചിത്രങ്ങളുടെയും പാരമ്പരകളുടെയും ലിസ്റ്റുകളാണ്. ലോക സിനിമകളുടെയും പരമ്പരകളുടെയും പ്രമുഖ ഓൺലൈൻ ഡാറ്റ ബേസാണ് ഐ.എം.ഡി.ബി.
2021 ന്റെ ആദ്യ പകുതി പിന്നിടാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെയാണ് ലിസ്റ്റ് ചർച്ചയാകുന്നത്. വിവിധ ഭാഷകളിൽ നിന്നായി 7 സിനിമകളും 3 വെബ് സീരീസുമാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിലെ 2 സിനിമകളും ലിസ്റ്റിലുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ വും, ജിയോ ബേബി സംവിധാനം നിർവഹിച്ച ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണു’മാണ് അവ.
തമിഴില്‍ നിന്ന് വിജയ് ചിത്രം മാസ്റ്റര്‍, ധനുഷിന്‍റെ ‘കര്‍ണ്ണന്‍’, ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ തമിഴ് ക്രൈം ത്രില്ലര്‍ സിരീസ് ആയ ‘നവംബര്‍ സ്റ്റോറി’ എന്നിവയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് പവന്‍ കല്യാണിന്‍റെ ‘വക്കീല്‍ സാബും’ രവി തേജയുടെ ‘ക്രാക്കും’. രണ്ട് സിരീസുകളും ഒരു സിിനമയുമാണ് ഹിന്ദിയില്‍ നിന്ന് ലിസ്റ്റില്‍ ഇടംനേടിയത്. ദി വൈറല്‍ ഫീവര്‍ യുട്യൂബ് ചാനലിലൂടെ തരംഗം തീര്‍ത്ത ‘ആസ്‍പിരന്‍റ്സ്’, സോണി ലൈവിന്‍റെ ഡ്രാമ സിരീസ് ആയ ‘മഹാറാണി’ എന്നിവയാണ് വെബ് സിരീസുകള്‍. ഒപ്പം നെറ്റ്ഫ്ളിക്സിലൂടെ എത്തിയ പ്രിയങ്ക ചോപ്ര ചിത്രം ‘ദി വൈറ്റ് ടെഗറും’. ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് ചിത്രം ‘മാസ്റ്റര്‍’ ആണ്. നാലാമത് ദൃശ്യം 2ഉും.
ഐഎംഡിബി 2021ലെ ജനപ്രിയ ഇന്ത്യന്‍ ലിസ്റ്റ്:
- മാസ്റ്റര്‍
- ആസ്‍പിരന്‍റ്സ്
- ദി വൈറ്റ് ടൈഗര്‍
- ദൃശ്യം 2
- നവംബര്‍ സ്റ്റോറി
- കര്‍ണ്ണന്‍
- വക്കീല്‍ സാബ്
- മഹാറാണി
- ക്രാക്ക്
- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here