Advertisement

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി പതിപ്പ് ‘മിസിസ്’ ട്രെയിലര്‍ പുറത്ത്; റിലീസ് തീയതി പ്രഖ്യാപിച്ചു

January 26, 2025
4 minutes Read
MRs

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ ഹിന്ദി പതിപ്പ് ‘മിസിസ്’ റിലീസിനൊരുങ്ങുന്നു. നേരിട്ട് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത് . ഫെബ്രുവരി 7 ന് സീ5-ൽ ഈ ചിത്രം സ്ട്രീം ചെയ്യും. സന്യ മൽഹോത്രയും അംഗദ് ബേദിയുമാണ് ഹിന്ദി പതിപ്പിലെ പ്രധാന കഥാപാത്രങ്ങൾ. [ Remake of The Great Indian Kitchen movie ‘Mrs’]

മലയാളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഗാർഹിക ജീവിതത്തിലെ പുരുഷാധിപത്യത്തെ വിമർശിച്ചുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ പ്രമേയമാക്കിയ ചിത്രമായിരുന്നു. ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതേ പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദി പതിപ്പായ ‘മിസിസ്’ ഏറെക്കുറെ അതേ കഥാതന്തുവാണ് പിന്തുടരുന്നതെങ്കിലും സാംസ്കാരികമായ ചില മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്.

Read Also: ഫിംഗർ പ്രിൻറ് മാച്ച് അല്ല, സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റുകൾ

ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് തിയതി അറിയിച്ചുകൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ആരതി കദവ് സംവിധാനം ചെയ്ത ‘മിസിസ്’ ജിയോ സ്റ്റുഡിയോസിന്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ നിർമ്മിച്ചിരിക്കുന്നു. മലയാളത്തിൽ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ വലിയ വിജയമായിരുന്നതിനാൽ ഹിന്ദി പതിപ്പും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights :  Remake of The Great Indian Kitchen movie ‘Mrs’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top