Advertisement

ആലിംഗന വിവാദം ഒത്തുതീർന്നു

December 31, 2017
1 minute Read
school students hugging controversy solved

മുക്കോല സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആലിംഗന വിവാദം ശശി തരൂർ എംപിയുടെ മധ്യസ്ഥതയിൽ ഒത്തുതീർന്നു. വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചു.

സംഗീത മത്സരത്തിൽ വിജയിച്ച സഹപാഠിയായ പെൺകുട്ടിയെ ആൺകുട്ടി അഭിനന്ദിച്ച് ആലിംഗനം ചെയ്തതിന്റെ പേരിൽ ഇരുവരേയും സസ്‌പെൻഡ് ചെയ്തത് വൻ വിവാദമായിരുന്നു.

സസ്‌പെൻഷനിലായിരുന്ന ദിവസത്തെ ഹാജർ സംബന്ധിച്ച് സിബിഎസ്ഇ ബോർഡിൽ നിന്ന് അനുമതി വാങ്ങാൻ സ്‌കൂൾ അധികൃതർ തന്നെ മുൻകൈ എടുക്കണമെന്നും ചർച്ചയിൽ ധാരണയായിട്ടുണ്ട്.

അതേസമയം, ഇതുസംബന്ധിച്ച് ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതി വിദ്യാർഥികൾ പിൻവലിക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top