ഗര്‍ഭിണികള്‍ക്ക് 6000രൂപ വീതം; പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി ഫെബ്രുവരിയില്‍

രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിന് 6000 രൂപ ധനസഹായം പദ്ധതി വഴി വിതരണം ചെയ്യാനാണ് നീക്കം. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇതിനകം തന്നെ 10,000 പേര്‍ക്ക് ഈ സഹായം ലഭ്യമായെന്ന് വിമന്‍ ആന്‍റ് ചൈല്‍ഡ് ഡെവലപ്മെന്റ് വകുപ്പ് സെക്രട്ടറി ആര്‍. കെ ശ്രീവാസ്തവ വ്യക്തമാക്കി. 51 .6 ലക്ഷം ഗര്‍ഭിണികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
pregnant
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here