മോഡിയെ പുകഴ്ത്തി മുഷ്റഫ്

ഇന്ത്യയുടെ വിദേശ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പുകഴ്ത്തി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് രംഗത്ത്. പാക്കിസ്ഥാനിലെ ദുനിയ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷ്റഫ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദുബായിലെ വസതിയില്‍ വച്ചായിരുന്നു അഭിമുഖം.
പാക്കിസ്ഥാന്റെ നയതന്ത്രം നിഷ്ക്രിയമാണെന്നും, രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കാനും പര്‍വേസ് മുഷറഫ് അഭിമുഖത്തിലൂടെ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന് രാജ്യാന്തരതലത്തില്‍ എന്തെങ്കിലും ബഹുമാനം കിട്ടുന്നുണ്ടോ? ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നോക്കൂ. മോഡി പാക്കിസ്ഥാനുമേല്‍ ആധിപത്യം സ്ഥാപിക്കുകയാണെന്നും മുഷ്റഫ് വ്യക്തമാക്കി. എന്തിനാണ് ലഷ്കറെ തയിബ ഭീകര സംഘടനയാണെന്ന് നമ്മള്‍ അംഗീകരിച്ചതെന്നും മുഷറഫ് ചോദിച്ചു.തന്റെ ഭരണകാലത്ത് പാക്കിസ്ഥാന്‍ സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും കുല്‍ഭൂഷണ്‍ ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും മോഡി വ്യക്തമാക്കി.
Musharraf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here