പുതുവർഷത്തിൽ പിറക്കുന്ന ആദ്യ പെൺകുഞ്ഞിന് സൗജന്യ വിദ്യാഭ്യാസം; ഇതാണ് ആ ഭാഗ്യവതി

പുതുവത്സരത്തിൽ ആദ്യം ജനിക്കുന്ന കുഞ്ഞിന് സൗജന്യ വിദ്യാഭ്യാസമെന്ന സമ്മാനം പ്രഖ്യാപിച്ച് ബംഗലൂരു നഗരസഭ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ആരായിരിക്കും ആ ഭാഗ്യവതിയെന്ന് ലോകം ഉറ്റുനോക്കുകയായിരുന്നു. ഒടുവിൽ പുതുവർഷം പിറന്ന് അഞ്ച് മിനിറ്റ് കഴിഞ്ഞ് ആ സമ്മാനത്തിനർഹയായ ഭാഗ്യവതി പിറന്നു.
ഗോപി-പുഷ്പ ദമ്പതികളുടെ പെൺകുഞ്ഞിനാണ് ഈ ഭാഗ്യം ലഭിച്ചത്. രാജാജി നഗർ സർക്കാർ ആശുപത്രിയിലായിരുന്നു പുഷ്പയുടെ പ്രസവം.
ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസമാണ് കുഞ്ഞിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ അക്കൗണ്ടിലേക്ക് ബിബി എംപിയുടെ അഞ്ചു ലക്ഷം രൂപ ഡെപോസിറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന പലിശപ്പണം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ പുതുവത്സരം പിറന്ന് ആദ്യം ജനിക്കുന്ന കുഞ്ഞിന് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ചത്.
പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനും പാവപ്പെട്ട കുടുംബത്തിലെ കുട്ടികൾക്ക് ഉന്നത വിദ്യഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. സെക്രട്ടറിയേറ്റിൽ കോൺക്രീറ്റ് ജോലിക്കാരാണ് ഗോപിയും പുഷ്പയും. കുഞ്ഞിന് സൗജന്യ വിദ്യാഭ്യാസം ലഭിച്ചത് ഏറെ സന്തോഷിപ്പിച്ചെന്ന് ഗോപി പറഞ്ഞു.
this is the baby who won free education by bengaluru govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here