ജിഷ മറ്റൊരു കൊലപാതകത്തിന് സാക്ഷിയായിരുന്നു വെളിപ്പെടുത്തലുമായി വനിതാ ഓട്ടോ ഡ്രൈവര്‍ രംഗത്ത്

പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷ മറ്റൊരു കൊലപാതകത്തിന്‍റെ ദൃസാക്ഷിയായിരുന്നെന്ന വെളിപ്പെടുത്തലുമായി വനിതാ ഓട്ടോ ഡ്രൈവര്‍ രംഗത്ത്. പെരുമ്പാവൂരിലെ ഓട്ടോ ഡ്രൈവറായ കെവി നിഷയാണ് പത്ര സമ്മേളനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പെരുമ്പാവൂരിലെ പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അന്യ സംസ്ഥാനക്കാരിയായ യുവതിയെ പാറമടയില്‍ നിന്ന് താഴേക്ക് എറിയുന്നത് ജിഷ കണ്ടെന്നാണ് നിഷ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടെത്തിയത്. ഇക്കാര്യം തെളിയിക്കുന്നതിനാണ് പെന്‍ ക്യാമറ അടക്കം ജിഷ വാങ്ങി സൂക്ഷിച്ചത്. ഇക്കാര്യം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഇതില്‍ കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു. പാറമടയിലെ കൊലപാതകത്തിന്റെ കാര്യം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് അന്വേഷിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നും നിഷ ആരോപിച്ചു. ജിഷയുടെ അമ്മയ്ക്കു പുറമേ അമ്മായിക്കും ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അവര്‍ക്ക് ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പറയാനുണ്ടാകും. അമീറുള്‍ ഇസ്ലാം ഒറ്റയ്ക്കാണ് ഈ കൊലപാതകം നടത്തിയതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നിഷ പറഞ്ഞു.
nisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here