ലാലു പ്രസാദ് യാദവിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി ഇന്നറിയാം. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ലാലുപ്രസാദ് യാദവ് അടക്കം പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രാവിലെ റാഞ്ചിയിലെ ബിര്‍സാ മുണ്ഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലാലുവിനെയും കൂട്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കും. വിധി പറയുന്ന പശ്ചാത്തലത്തില്‍ ലാലുപ്രസാദിനെ പാര്‍പ്പിച്ചിരിക്കുന്ന റാഞ്ചിയിലെ ജയിലിലും കോടതി പരിസരത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
1991-94കാലഘടത്തില്‍ ദേവ്ഗഡ് ട്രെഷറിയില്‍ നിന്ന് 89ലക്ഷം രൂപ തട്ടിയെടുത്ത കേസാണിത്. ഇത് സംബന്ധിച്ചുള്ള അഞ്ച് കേസുകളില്‍ ലാലു പ്രസാദ് യാദവ് പ്രതിയാണ്. ആദ്യ കേസില്‍ 2013ലാണ് വിധി വന്നത്. അഞ്ച് വര്‍ഷം തടവും 25ലക്ഷം രൂപ പിഴയും ആയിരുന്നു വിധി. രണ്ടരമാസത്തിന് ശേഷം സുപ്രീം കോടതി വഴി ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് കോടതി മറ്റ് കേസുകളില്‍ നിന്നും ലാലു പ്രസാദിനെ കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here