Advertisement

ട്രക്ക് ഡ്രൈവറുടെ ജീർണിച്ച മൃതദേഹം ജെ.എൻ.യുവിൽ കണ്ടെത്തി

January 3, 2018
1 minute Read
dead body truck driver body found in JNU campus

ദിവസങ്ങൾക്ക് മുമ്പ് കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം ജവഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു) കാമ്പസിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.

കാമ്പസിലെ കാട്ടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സുരക്ഷാ ജീവനക്കാർ വൈകീട്ട് മൂന്നിന് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ട്രക്ക് ഡ്രൈവറുടേതാണെന്ന് തിരിച്ചറിഞ്ഞത്. റാം പ്രവേഷ് (40) എന്ന ട്രക്ക് ഡ്രൈവറുടേതാണ് മൃതദേഹമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.

truck driver body found in JNU campus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top