സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് ഇനി ഏകീകൃത നിറം
സംസ്ഥാനത്തെ ബസ്സുകള്‍ക്ക് ഇനി ഏകീകൃത നിറം. സ്വകാര്യബസ്സുടമകളുമായി ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇളംപച്ച, മെറൂണ്‍, ഇളം നീല എന്നീ നിറങ്ങളാണ് ബസ്സുകള്‍ക്ക് ഉപയോഗിക്കുക. പുതിയ തീരുമാനമനുസരിച്ച് സിറ്റി ബസിനു ഇളം പച്ച നിറവും വെള്ള വരയും, ഓർഡിനറികൾക്ക് ഇളംം നീലയും വെള്ളവരയും, ലിമിറ്റഡ് സ്റ്റോപ്പിനു മെറൂണും വെള്ള വരയും മാത്രമേ പാടുള്ളു. മറ്റ് ചിത്രങ്ങളൊന്നും സ്ഥാപിക്കാന്‍ പാടില്ല. ഇപ്പോള്‍ നിരത്തില്‍ ഓടുന്ന ബസ്സുകള്‍ക്ക് ഫെബ്രുവരി മുതല്‍ ഫിറ്റ്നസിന് ഹാജരാക്കുമ്പോള്‍ നിറങ്ങള്‍ മാറ്റണം. ഫെബ്രുവരി ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസ്സുകളും ഈ നിബന്ധന പാലിക്കണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here