ആരും അറിയാത്ത ആ താരങ്ങളെ തേടി ‘കോമഡി ഉത്സവം’ ജനങ്ങള്‍ക്കിടയിലേക്ക്

ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടി ജനങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാമായതിന് ഒരു കാരണമുണ്ട്, ലോകം അറിയാതെ പോയേക്കാവുന്ന താരങ്ങളെ പ്രശസ്തിയുടെ ലൈം ലൈറ്റില്‍ എത്തിച്ചതാണ് ആ കാരണം. വൈകല്യങ്ങള്‍ നിറഞ്ഞ ശരീരത്തില്‍ നിന്നും പുറത്തേക്ക് വന്ന അസാമാന്യമായ കഴിവുകളും കണ്ടും, ലോകം അറിയാതെ കിടന്ന മിടുമിടുക്കന്മാരേയും മിടുക്കികളേയും കണ്ടും മലയാളികള്‍ അത്ഭുതപ്പെടാന്‍ പഠിച്ചത് കോമഡി ഉത്സവത്തിലൂടെയാണ്. സ്വന്തം നാട്ടില്‍ മാത്രം പ്രശസ്തരായ പല കലാകാരന്മാരും അറിയപ്പെടുന്ന കലാകാരന്മാരായതും ഈ വേദിയിലൂടെ തന്നെ!
ഇന്ന് രാവിലെ കാസര്‍കോട് ചായ്യോം ജ്യോതിഭവന്‍ ബധിര വിദ്യാലയത്തിലാണ് ഓഡിഷന്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് പരപ്പ റോയല്‍ പാലസ് ഓഡിറ്റോറിയത്തിലും, വൈകിട്ട് 3.30ന് അമ്പലത്തറ സ്നേഹ ഭവനിലും, വൈകുന്നേരം 5.30ന് അമ്പലത്തര ആകാശപ്പറവകളിലും ഓഡീഷന്‍ നടക്കും. കലാപരിപാടികളും ഓഡീഷന്‍ സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. മുമ്പ് കോമഡി ഉത്സവത്തിലെത്തിയ അതത് ജില്ലകളിലെ കലാകാരന്മാരെല്ലാം പങ്കെടുക്കുന്ന കോമഡി വിരുന്നാണ് ഓഡീഷന്‍ സെന്ററുകളില്‍ അരങ്ങേറുന്നത്.
കഴിവുണ്ടായിട്ടും തിരിച്ചറിയാതെ പോയ ഒരു കലാകാരനായിരുന്നോ നിങ്ങള്‍? എന്നാല്‍ ഒട്ടും മടിക്കേണ്ട നിങ്ങളുടെ കഴിവുകള്‍ ഒന്ന് പൊടി തട്ടിയെടുത്ത് തയ്യാറായി ഇരുന്നോളൂ.. കോമഡി ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിങ്ങളുടെ സമീപത്തേക്ക് എത്തും ദിവസങ്ങള്‍ക്കകം. നിങ്ങളുടെ പരിചയത്തിലുള്ള ഇത്തരം കലാകാന്മാര്‍ക്കും ഓഡീഷനെ കുറിച്ച് ഓര്‍മ്മപ്പെടുത്താം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8111991249എന്ന നമ്പറില്‍ ബന്ധപ്പെടണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here