ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ക്ക് മനസിലാകുന്നത് വരെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും: പാര്‍വതി

മമ്മൂട്ടിയെ വിമര്‍ശിച്ചപ്പോഴും തനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണ് ഉള്ളതെന്ന് നടി പാര്‍വതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം. തന്റെ പ്രതികരണം വ്യക്തിപരമാണെന്ന് മമ്മൂട്ടിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മമ്മൂട്ടിയെ താന്‍ ഒരിക്കലും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ആരാധകരോട് എന്തു പറയണം, എങ്ങനെ ആശയവിനിമയം നടത്തണം എന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. താനിപ്പോഴും ശ്രദ്ധിക്കുന്നത് ഐഎഫ്എഫ്കെ വേദിയില്‍ സംസാരിച്ച ആ കാര്യങ്ങളില്‍ മാത്രമാണ്. എന്റെ ഊര്‍ജ്ജവും ആ ദിശയിലേക്ക് മാത്രമാണ്. ഞാന്‍ പറഞ്ഞകാര്യം എന്താണെന്ന് പൊതു സമൂഹത്തിന് മനസിലാകുന്നവരെ ഞാന്‍ പറഞ്ഞ് കൊണ്ടിരിക്കും എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.
കസബ എന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുകയാണ് നടി. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍വതിയെ അധിക്ഷേപിച്ച് സൈബര്‍ ആക്രമണം തുടരുകയാണ്. പാര്‍വതിയുടെ പരാതിയില്‍ വ്യക്തിപരമായി അധിക്ഷേപിച്ച യുവാവ് പോലീസ് കസ്റ്റഡിയിലായിരുന്നു.
parvathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here