സ്വന്തം വിവാഹത്തിന് സ്വയം ഫോട്ടോഗ്രാഫറായി വധു; ചിത്രങ്ങൾ

വിവാഹത്തിന് ‘വെറൈറ്റി’ കൊണ്ടുവരുന്നതാണ് ഇപ്പോൾ ട്രെൻഡ്. ക്ലീഷേ വിവാഹങ്ങളിൽ നിന്നും സ്വന്തം വിവാഹത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് വിവാഹം ഉറപ്പിച്ച നാൾ മുതൽ വധു-വരന്മാരുടെ മനസ്സിൽ ഉണ്ടാകും. അത്തരമൊരു ആലോചന വധു ലിസയുടേയും ലിസയുടെ വരന്റെയും മനസ്സിൽ കൂടുകൂട്ടിയിരുന്നു.
അപ്പോഴാണ് ആ ആശയം അവരുടെ മനസ്സിൽ തെളിഞ്ഞത്. ഫോട്ടോഗ്രാഫറായ ലിസ തന്നെ വിവാഹ ചിത്രങ്ങൾ പകർത്തുക എന്നത്. എസ്റ്റോണിയൻ സ്വദേശിയായ ലിസ് ലുട്‌സ് ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറായിരുന്നു.
പിന്നെ മടിച്ചില്ല…വിവാഹദിനമായ ഓഗസ്റ്റ് 28 രാവിലെ മുതൽ രാത്രി വരെ ലിസ വിവാഹചിത്രങ്ങൾ പകർത്തി. കാഴ്ച്ചക്കാർക്ക് കൊതുകമേകി വധുവായ ലിസ എത്തിയത് കൈയ്യിൽ ഫ്യൂജിഫിലിം എക്‌സ്-ടി10 എന്ന ക്യാമറയുമായിട്ടായിരുന്നു.
തന്റെ ‘ബിഗ് ഡേ’യുടെ അസുലഭ മുഹൂർത്തങ്ങൾ സ്വയം പകർത്തി ആ വധു വിവാഹദിനം ശരിക്കും ആസ്വദിക്കുകയായിരുന്നു. ചിത്രങ്ങൾ കാണാം :
This Photographer Bride Decides to Be Her Own Wedding Photographer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here