കെഎസ്ആര്‍ടിസിയെ സഹായിക്കും;തോമസ് ഐസക്ക്

കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാരിന്റെ വിവാദ വിശദീകരണം തള്ളി മന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ തള്ളിയാണ് കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞട്ടില്ലെന്ന നിലപാടുമായി മന്ത്രി രംഗത്തെത്തിയത്. അതേ സമയം കെഎസ്ആര്‍ടിയെ പുനരുദ്ധരിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. അത്തരത്തില്‍ ഓരു പാക്കേജ് ഇല്ലാതെ കെഎസ്ആര്‍ടിസിക്ക് തുടര്‍ന്ന് പോകാനാവില്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇതുവരെ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞട്ടില്ല. ഈ സാഹചര്യത്തില്‍ അതിനായി കെഎസ്ആര്‍ടിസിയെ പ്രാപ്തരാക്കണം. അതിനുവേണ്ട സഹായം സര്‍ക്കാര്‍ നല്‍കും. അടുത്ത രണ്ട് വര്‍ഷം 1000 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. പലപ്പോഴായി കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധി സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. പെന്‍ഷന്‍ കുടിശിക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സംഘടനകളുടെ ആവശ്യം മന്ത്രി തള്ളികളഞ്ഞു. സര്‍ക്കാരിന്റെ നയം ഇടത് വിരുദ്ധമാണെന്ന വിമര്‍ശനവുമായി സംഘടനകള്‍ രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here