Advertisement

ദീപികയുടേയും രണ്‍വീറിന്റെ വിവാഹ നിശ്ചയം ഇന്ന്?

January 5, 2018
0 minutes Read

ഇന്ന് ബോളിവുഡ് സൂപ്പര്‍ താരം ദീപികാ പദുകോണിന്റെ പിറന്നാളാണ്. പിറന്നാളിനേക്കാള്‍ അധികമായി ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ന് ദീപികയുടേയും രണ്‍വീര്‍ സിംഗിന്റേയും വിവാഹ നിശ്ചയം കഴിയുമോ എന്നാണ്. ശ്രീലങ്കയില്‍ വച്ച് ഇരുവരുടേയും വിവാഹ നിശ്ചയം കഴിയുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്ത രണ്‍വീറിന്റെ മാനേജ്മെന്റ് കമ്പനിയായ വൈആര്‍എഫ് ടാലന്റ് നിഷേധിച്ചിട്ടുണ്ട്. ഇരു താരങ്ങളും കുടുംബാംഗങ്ങളോടൊപ്പം മാലിയില്‍ പുതുവത്സരം ആഘോഷിച്ചതിന് പിന്നാലെയാണ് വിവാഹ നിശ്ചയ വാര്‍ത്തകള്‍ ട്വിറ്ററില്‍ വൈറലായത്.

2013ല്‍ സജ്ഞയ് ലീല ബന്‍സാലിയുടെ രാംലീല ചിത്രത്തിലൂടെ താരങ്ങള്‍ ആദ്യം ഒന്നിച്ചതും അടുത്തതും. ഇടയ്ക്ക് ഇവര്‍ പിണങ്ങിയെന്ന് വാര്‍ത്തകള്‍ പരന്നെങ്കിലും പിന്നീട് പൊതു വേദികളില്‍ താരങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ആ ഗോസിപ്പുകളും മറഞ്ഞു. വിരുഷ്ക എന്നപോലെ ദീപ് വീര്‍ എന്നാണ് ഇരുവരേയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top