കഞ്ചാവ് നിറച്ച സിഗററ്റുകള്‍ ഇവിടെ നിയമ വിരുദ്ധമല്ല, സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വാങ്ങാം

കഞ്ചാവ് നിറച്ച സിഗററ്റുകള്‍ ആരേയും പേടിക്കാതെ പോയി വാങ്ങാവുന്ന ഒരു സ്ഥലം. ഒളിച്ചും പാത്തുമല്ല ഈ വില്‍പ്പന എന്ന് കൂടി അറിഞ്ഞോളൂ. സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് ഇത് വാങ്ങാനാവുക. ഈ സൗകര്യം ആസ്വദിക്കണമെങ്കില്‍ ഈ ഭൂകണ്ഡം വിടണം. സ്വിറ്റര്‍ലാന്റിലാണ് ഇത്തരത്തില്‍ നിയമം വിലക്കാതെ കഞ്ചാവ് വില്‍ക്കാനും വാങ്ങാനുമാവുക.
2011മുതല്‍ കഞ്ചാവ് ഉപയോഗം സ്വിറ്റ്സര്‍ലാന്റില്‍ നിയമവിരുദ്ധമല്ല. ഹെമാറ്റ് എന്ന സിഗററ്റ് കമ്പനിയാണ് ആദ്യമായി ഇത്തരം കഞ്ചാവ് സിഗററ്റുകള്‍ വിപണിയില്‍ എത്തിച്ചത്. എന്നാല്‍ ആറ്റ സാധനമല്ല ഇത്. നിയമം അനുശാസിക്കുന്ന രീതിയില്‍ കഞ്ചാവിന്റെ അളവ് ക്രമപ്പെടുത്തിയാണ് സിഗററ്റ് നിര്‍മ്മിക്കുന്നതും അത് വില്‍പ്പനയ്ക്ക് എത്തിക്കുന്നതും. കഞ്ചാവ് ചെടിയുടെ ലോകം അംഗീകരിച്ച ആരോഗ്യവശങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് സിഗററ്റിന്റെ നിര്‍മ്മാണമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. കഞ്ചാവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കാനബിഡിയോള്‍ സിഗററ്റില്‍ അടങ്ങിയിരിക്കുന്നുവെന്നത് തന്നെയാണ് ഇതിന്റെ ‘ഔഷധ വശം’. ലോകവ്യാപകമായി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നതാണിത്. കഞ്ചാവ് ചെടിയുടെ വിത്ത്, പൂവ്, ഇല എന്നിവിടങ്ങളില്‍ നിന്നാണ് ഇത് വേര്‍തിരിച്ച് എടുക്കുന്നത്. 1291രൂപയാണ് ഒരു പാക്കറ്റിന്റെ വില. അറൂന്നൂറ്റിയമ്പത് കോടിയിലധികമാണ് ഈ കമ്പനിയുടെ വാര്‍ഷിക ‘കഞ്ചാവ് വില്‍പ്പന’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here