സൈക്കിൾ പമ്പിനകത്ത് കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; ബംഗാൾ സ്വദേശികൾ പിടിയിൽ

സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു. നെടുമ്പാശ്ശേരിയിൽ സൈക്കിൾ പമ്പിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ. 23 കിലോ കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്. 4 പശ്ചിമബംഗാൾ സ്വദേശികളെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പമ്പുകൾക്കകത്ത് കഞ്ചാവ് കുത്തിനിറച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
സൈക്കിൾ ഫയർഫോഴ്സ് എത്തി സൈക്കിൾ പമ്പുകൾ മുറിച്ചതോടെ കഞ്ചാവ് പുറത്തുവന്നു. 200 സൈക്കിൾ പമ്പുകളാണ് കഞ്ചാവ് കടത്തിൽ ഉപയോഗിച്ചത്. റബീബുൽ മൊല്ല, സിറാജുൽ മുൻഷി,റാബി, സെയ്‌ഫുൽ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. അതേസമയം തൃശ്ശൂർ അരനാട്ടുകരയിൽ 5 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.
തൃശൂർ അരനാട്ടുകരയിൽ വിൽപ്പനയ്ക്കായി എത്തിച്ച 5 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ച കഞ്ചാവാണ് എക്സൈസ് മധ്യമേഖല സ്‌ക്വാഡും തൃശൂർ റേഞ്ചും ചേർന്ന് പിടിച്ചെടുത്തത്.
Story Highlights : 4 Bengal natives arrested from Kochi for smuggling cannabis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here