സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പൊലീസിന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപടകമായി മാറുകയാണെന്നാണ് വിമര്‍ശനം.
കോണ്‍ഗ്രസുമായി സഹകരിച്ച് ബിജെപിയെ പ്രതിരോധിക്കാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിന് സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നത് പ്രായോഗികമല്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെ തള്ളി അംഗങ്ങള്‍ രംഗത്ത് എത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്നും ചര്‍ച്ച തുടരും. വൈകിട്ട് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. നാളെ പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുക്കും. കൊല്ലത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല.
pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here