പാര്‍ട്ടിക്കാരുടെ ഇടപെടലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

നിയമനം, സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടുന്ന പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസിന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന രീതിയും പ്രവര്‍ത്തകര്‍ നിര്‍ത്തണം. നിഷ്പക്ഷമായ പോലീസ് സംവിധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനിടയില്‍ മറ്റ് ബാഹ്യ ഇടപെടലുകള്‍ നന്നല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവര്‍ക്ക് ജോലിഭാരം കുറഞ്ഞ സ്ഥലങ്ങളില്‍ ജോലി ചെയ്യാനാണ് താല്‍പര്യം. അതിനാല്‍ ഉത്തരവാദിത്വപ്പെട്ട പലയിടങ്ങളിലും യുഡിഎഫ് ആഭിമുഖ്യമുള്ളവരെ നിയോഗിക്കേണ്ടി വരുന്നു. ഈ പ്രവണത ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം പോലീസിനെ അഴിച്ചുവിട്ടിരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ പാര്‍ട്ടി അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറയാണ് നടത്തുന്നതെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here