Advertisement

സമയക്രമം പാലിക്കാന്‍ കഴിയാതെ കലോത്സവവേദികള്‍

January 6, 2018
Google News 0 minutes Read
youth fest

തൃശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ സമയക്രമം പാലിക്കാന്‍ കഴിയാതെ വേദികള്‍. പ്രധാന വേദിയില്‍ ഉദ്ഘാടന സമ്മേളനം ആരംഭിക്കാന്‍ വൈകിയതോടെ ഒന്നാം വേദിയില്‍ നടക്കേണ്ട മോഹിനിയാട്ടം ആരംഭിച്ചത് രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു. 9.30ന് ആരംഭിക്കേണ്ടിയിരുന്ന ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് ഒരു മണിക്കൂര്‍ വൈകിയാണ്. തുടര്‍ന്ന് പതിനൊന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മോഹിനിയാട്ടം ഒരു മണിയോടെയാണ് ആരംഭിച്ചത്. ചാക്യാര്‍കൂത്ത് മത്സരം ഒരു മണിക്കൂര്‍ വൈകിയും ഒപ്പന ഒന്നര മണിക്കൂര്‍ വൈകിയുമാണ് അരങ്ങേറിയത്. സമയക്രമം പാലിക്കാന്‍ കഴിയാത്തത് മത്സരാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here