തോമസ് ചാണ്ടി ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

മുന്‍ മന്ത്രി തോമസ് ചാണ്ടി ഗൂഢാലോചന നടത്തിയെന്ന ത്വരിത റിപ്പോര്‍ട്ടുകള്‍ പുറത്ത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി തോമസ് ചാണ്ടി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മുന്‍ കളക്ടര്‍മാരുമായും എഡിഎമ്മുമായും ഗൂഢാലോചന നടന്നിട്ടുണ്ട്. മുന്‍ കളക്ടര്‍മാരായ പി.വേണുഗോപാല്‍, സൗരഭ് ജയിന്‍ എന്നീ കളക്ടര്‍മാരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ കൂടാതെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരുമായി ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. തോമസ് ചാണ്ടി അനുമതിയില്ലാതെ നിലം നികത്തിയതിലൂടെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു. സ്വന്തം മണ്ഡലത്തിന് പുറത്തുള്ള റോഡ് നിര്‍മ്മാണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ലേക്ക് പാലസ് ജീവനക്കാരന്റെ പേരില്‍ തോമസ് ചാണ്ടി സ്ഥലം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here