സൽമാൻഖാന് വധഭീഷണി

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വധഭീഷണി. താരത്തെ ജോധ്പൂരിൽവച്ച് വധിക്കുമെന്നാണ് ഭീഷണി. പഞ്ചാബ് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ തുടർന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കി.
ഒരു കേസുമായി ബന്ധപ്പെട്ട കോടതിയിൽ കൊണ്ടുവന്ന ശേഷം തിരികെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് ഇയാൾ സൽമാനെതിരേ ഭീഷണി മു!ഴക്കിയത്. താൻ ജോധ്പൂരിലുണ്ടെങ്കിൽ സൽമാനെ തട്ടുമെന്നായിരുന്നു ഭീഷണി. വധഭീഷണിയെ തുടർന്ന് സൽമാൻഖാന്റെ സുരക്ഷ ശക്തമാക്കി.
1998ലെ മാൻ വേട്ടകേസുമായി ബന്ധപ്പെട്ടാണ് ഭീഷണി. താരം കൃഷ്ണമൃഗത്തെ വെടിവെച്ചുകൊന്നത് തന്റെ സമുദായ വികാരങ്ങളിൽ താരം മുറിവേൽപ്പിച്ചുവെന്നാണ് ഗുണ്ടാ നേതാവിൻറെ വാദം.
എന്നാൽ ഭീഷണിയെ കാര്യമാക്കേണ്ടതില്ലെന്നും പ്രതിയെ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ജോധ്പൂർ കമ്മീഷണർ അശോക് റാഥോർ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്രതിയെ കോടതി ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകൾ ബിഷ്‌നോയിക്കെതിരെ ജോധ്പൂർ പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here