‘സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം’; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖം എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോളജില്‍ ഉണ്ടായ അപകടത്തില്‍ ബിന്ദു മരണമടഞ്ഞ സംഭവം വേദനിപ്പിക്കുന്നതെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, വീണാ ജോര്‍ജിനെതിരെ സ്വന്തം ജില്ലയിലും പാര്‍ട്ടിക്കുള്ളില്‍ സൈബര്‍ പ്രതിഷേധം. ഫേസ്ബുക്കിലൂടെ പരസ്യ വിമര്‍ശനം ഉന്നയിച്ച സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പ്രവര്‍ത്തകരോട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.
കുറിപ്പിന്റെ പൂര്‍ണരൂപം:
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.
Story Highlights : Veena George’s facebook post about Bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here