ഓഖി ദുരന്തം; മത്സ്യതൊഴിലാളികളുടെ പ്രതിഷേധം ശക്തം

ഓഖി ആഞ്ഞടിച്ചിട്ട് ഒരു മാസത്തിനിപ്പുറവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കടലില്‍ കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരച്ചില്‍ ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ചാണ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് തൊഴിലാളികളുടെ പ്രതിഷേധം. ഇനിയും 185 പേരെ കണ്ടെത്താനുള്ളപ്പോഴാണ് സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നതെന്ന് മത്സ്യതൊഴിലാളികളുടെ സംഘടന ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു. 34 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ കഴിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുന്നതും സര്‍ക്കാരിന്റെ കഴിവ് കേടാണെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here