Advertisement

സഭ സിനഡിന് വൈദിക സമിതിയുടെ കത്ത്;കര്‍ദിനാള്‍ പ്രതിരോധത്തില്‍

January 7, 2018
1 minute Read
mar alancherry

തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ നടക്കുന്ന സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡില്‍ എറണാകുളം-അങ്കമാലി രൂപതയുടെ ഭൂമി ഇടപാട് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി സിനഡിന് വൈദിക സമിതിയുടെ കത്ത്. സഭയിലെ 62 ബിഷപ്പുമാര്‍ക്കും വൈദിക സമിതി കത്തയച്ചു. കാക്കനാട് സഭാ ആസ്ഥാനത്താണ് സിനഡ് ചേരുക. സിനഡില്‍ ക്രമക്കേടിനെ കുറിച്ച് ചര്‍ച്ച ചെയ്യാത്ത പക്ഷം വത്തിക്കാനിലേക്ക് കത്തയക്കുമെന്നും വൈദിക സമിതി അറിയിച്ചു. വൈദിക സമിതിയുടെ കടുത്ത നിലപാട് കര്‍ദിനാളിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top