ഷാജി പാപ്പൻ സ്റ്റൈൽ അനുകരിച്ച് ഹോളിവുഡും !

ആട് 2 ശ്രദ്ധേയമായെങ്കിലും കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഷാജി പാപ്പന്റെ മുണ്ടാണ്. ഉടുക്കുമ്പോൾ ഒരു നിറം, മടക്കി കുത്തുമ്പോൾ വേറെ നിറം..ഇങ്ങനെ ചിത്രത്തിൽ അവതരിപ്പിച്ച ഡബിൾ കളർ മുണ്ടിന് ആരാധകരേറെയായിരുന്നു.
ഇതിന് ചുവടുപിടിച്ച് കേരളത്തിലങ്ങോളം ഇങ്ങോളമുള്ള യുവാക്കൾ ഷാജി പാപ്പൻ സ്റ്റൈൽ അനുകരിച്ചുവെങ്കിലും ഇപ്പോൾ ഹോളിവുഡ് വരെ എത്തി നിൽക്കുകയാണ് ഈ തരംഗം.
ഹോളിവുഡ് താരം ലോറൻസ് ഫിഷ്‌ബേണാണ് ഈ ഡബിൾ കളർ ഫാഷനെ ഹോളിവുഡിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാൽ മുണ്ടിന് പകരം നീളൻ കുർത്തയാണ് താരം ധരിച്ചിരിക്കുന്നത് എന്ന ഒറ്റ വ്യത്യാസം മാത്രമേ ഉള്ളു. ഇത് ധരിച്ചാണ് ലോറൻസ് 75ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങിലെത്തിയത്.
ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് ഷാജി പാപ്പൻ മുണ്ട് രൂപകൽപ്പന ചെയ്തത്.
aadu 2, shaji pappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here