മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കും; കേന്ദ്ര നിയമമന്ത്രി

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ട്രിബ്യൂണല്‍ റിപ്പോര്‍ട്ടറായ വനിതക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തക രചന ഖൈറയ്‌ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനെതിരെ വ്യാപക പ്രതിഷേധം എയര്‍ന്നിരുന്നു. അജ്ഞാതരായ വ്യക്തികള്‍ക്കെതിരാണ് ഈ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രി വിശദീകരണം നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here