Advertisement

റയാന്‍ സ്‌കൂള്‍ കൊലപാതകത്തിലെ പ്രതിക്ക് ജാമ്യമില്ലെന്ന് കോടതി

January 8, 2018
1 minute Read
Rayan murder case

ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അതേ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിക്ക് കോടതി ജാമ്യം നിഷേധിച്ചു. ഗുരുഗ്രാം വിചാരണ കോടതിയാണ് ജാമ്യം നിഷേധിച്ചത്. റയാന്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രഥ്യുമന്‍ ഠാക്കൂറിനെ സെപ്റ്റംബര്‍ എട്ടിനാണ് ശുചിമുറിയില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. അതേ തുടര്‍ന്നുള്ള സിബിഐ അന്വേഷണത്തിലാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top