പൃഥ്വിയല്ല, കര്‍ണ്ണനായി എത്തുന്നത് ചിയാന്‍ വിക്രം

ആര്‍എസ് വിമലിന്റെ കര്‍ണ്ണന്‍ എന്ന ചിത്രത്തില്‍ കര്‍ണ്ണനാകുന്നത് പൃഥ്വിരാജല്ല. കര്‍ണ്ണന്റെ വിശേഷങ്ങളുമായി ഇതുവരെ എത്തിയത് പൃഥ്വിയായിരുന്നു. എന്നാല്‍ തമിഴ് സൂപ്പര്‍ താരം വിക്രമാണ് ചിത്രത്തിലെ നായകനാകുന്നതെന്ന് ഇപ്പോള്‍ സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മഹാവീര്‍ കര്‍ണ്ണ എന്ന് ചിത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്. 2019ലാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. 300കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയില്‍ ചിത്രീകരിക്കുന്ന പടം വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.
കര്‍ണ്ണന്‍ ഏറ്റവും വലിയ ഹീറോയാണ് ആ വീരനെ അവതരിപ്പിക്കുക എന്നത് മോഹമായിരുന്നുവെന്നാണ് പൃഥ്വി ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരുന്നത്. അബുദാബിയിലെ വലിയ വേദിയില്‍ വച്ച് സിനിമയുടെ പ്രഖ്യാപന ചടങ്ങിലാണ് പൃഥ്വി ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ ആര്‍എസ് വിമലിന്റെ പുതിയ പോസ്റ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പോസ്റ്റിന് താഴെ ഈ നിലപാട് മാറ്റത്തെ വിമര്‍ശിക്കുന്നവരാണ് ഏറെ. 2016 ലാണ് കര്‍ണ്ണന്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ യുണൈറ്റഡ് കിംഗ്ഡം ന്യൂയോര്‍ക്കാണ് പേര് മാറ്റി എത്തുന്ന കര്‍ണ്ണന്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് താരങ്ങളെ വരും ആഴ്ചയില്‍ പ്രഖ്യാപിക്കുമെന്നും ആര്‍എസ് വിമലിന്റെ പോസ്റ്റിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here