Advertisement

തോമസ് ചാണ്ടി വിഷയം; സര്‍വെ നടപടികള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍

January 9, 2018
0 minutes Read
thomas chandi 24

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവും നിലം നികത്തലും സംബന്ധിച്ച കേസിൽ സർവേ നടപടികൾ
പൂർത്തിയായതായി സർക്കാർ ഹൈക്കോതിയെ അറിയിച്ചു. ഉപഗ്രഹ ചിത്രങ്ങളുടെ മാപ്പ് ലഭ്യമായിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചു. സർവ്വേ നടപടികൾ പൂർത്തിയായ ശേഷം അധികൃതർ നടപടികളിലേക്ക് കടക്കട്ടെയെന്ന് കോടതി വാക്കാൽ
പരാമർശിച്ചു. കുട്ടനാട്ടിൽ തോമസ ചാണ്ടി കായൽ പുറമ്പോക്ക് കയ്യേറിയെന്നും നെൽവയൽ നികത്തിയെന്നും ആരോപിച്ച്‌ സമർപ്പിച്ച രണ്ടു പൊതുതാൽപ്പര്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. തോമസ് ചാണ്ടിക്കെതിരെ
ക്രിമിനൽ നടപടി വേണമെന്നും ഭൂമി തിരിച്ചുപിടിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top