പാറ്റൂർ കേസ്; ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രേഖാമൂലമുള്ള പരാമർശം

പാറ്റൂർ കേസിൽ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രേഖാമൂലമുള്ള പരാമർശം. കേസിൽ കോടതിക്ക് റിപ്പോർട് നൽകാമെന്നു പറഞ്ഞിട്ടും ഇതുവരെ നൽകാത്ത ജേക്കബ് തോമസിന്റ നടപടി ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം കോടതി കേസിന്റെ ഭാഗമായി രേഖപ്പെടുത്തി. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പാറ്റൂരിലെ തർക്കഭൂമിയുടെ ഭൂപതിവു രേഖ കൃത്രിമായി ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു
അസൽ രേഖ പുരാരേഖാ വകുപ്പിൽ നിന്നു വിളിച്ചു വരുത്തി പരിശോധിച്ച കോടതി , രേഖ യഥാർത്ഥമാണെന്ന് കണ്ടെത്തി. തുടർന്ന് ജേക്കബ് തോമസ്സി നോട് നേരിട്ട് ഹാജരായി റിപ്പോർട് നൽകാനുണ്ടായ സാഹചര്യത്തിൽ വിശകരണം തേടി.
റിപ്പോർട്ടിന്റെ ഉത്തരവാദിത്തം ഏറ്റ ജേക്കബ് തോമസ് റിപ്പോർട് നൽകാമെന്ന് കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടറുമായി ആലോചിച്ചു റിപ്പോർട് നൽകാൻ
കോടതി നിർദേശിച്ചെങ്കിലും ജേക്കബ് തോമസ് ഇതുവരെ നൽകാത്തതാണ് കോടതിയുടെ അതൃപ്തി ക്ഷണിച്ചു വരുത്തിയത്.
പാറ്റൂർ കേസ് കോടതി 19 ലേക്ക് മാറ്റി . കേസിന്റെ സചിത്ര വിവരങ്ങൾ വിശകലനത്തിനായി നൽകാൻ കോടതി അഭിഭാഷകന് നിർദേശം നൽകി.
pattur case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here