Advertisement

‘വിശപ്പുരഹിത ചേർത്തല’; പദ്ധതി ഉദ്ഘാടനം നാളെ

January 9, 2018
Google News 1 minute Read
hunger free cherthala project inauguration tomorrow

സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വിശപ്പടക്കാൻ മാർഗമില്ലാതെ ദുരിതജീവിതം നയിക്കുന്നവർക്കായി നടപ്പാക്കുന്ന ‘വിശപ്പുരഹിത ചേർത്തല’ പദ്ധതി ഉദ്ഘാടനം 10ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പകൽ മൂന്നിന് ചേർത്തല ദേവിക്ഷേത്രത്തിന് സമീപം തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീൽ ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമൻ അധ്യക്ഷനാകും. എ എം ആരിഫ് എംഎൽഎ സ്‌പോൺസർഷിപ്പ് ഏറ്റുവാങ്ങും. എആർപിസി ചെയർമാൻ സജി ചെറിയാൻ മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സാന്ത്വനം ചെയർമാൻ ചെയർമാൻ കെ രാജപ്പൻ നായർ, കൺവീനർ കെ പി പ്രതാപൻ, സെക്രട്ടറി കെ എം സുകുമാരൻ, എൻ ആർ ബാബുരാജ് എന്നിവർ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here