Advertisement

ഇന്ത്യയുടെ വേഗമേറിയ സൂപ്പർ കംപ്യൂട്ടർ രാജ്യത്തിനു സമർപ്പിച്ചു

January 9, 2018
Google News 2 minutes Read
India unveils Pratyush, its

ഇന്ത്യയുടെ ഏറ്റവും വേഗമേറിയ സൂപ്പർ കംപ്യൂട്ടർ ‘പ്രത്യുഷ്’ രാജ്യത്തിനു സമർപ്പിച്ചു. പൂനൈ ഐഐടിഎമ്മിൽ നടന്ന ചടങ്ങിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷ വർധനാണ് സൂപ്പർ കംപ്യൂട്ടർ രാജ്യത്തിനു സമർപ്പിച്ചത്.സൂര്യൻ എന്നാണ് പ്രത്യുഷ് എന്നതിന്റെ അർഥം

രാജ്യത്തെ ആദ്യത്തെ ‘മൾട്ടി പെറ്റാഫ്‌ലോപ്‌സ്’ കംപ്യൂട്ടർ കൂടിയാണിത്. കംപ്യൂട്ടറിന്റെ പ്രോസസിങ് സ്പീഡ് അളക്കുന്നതാണ് പെറ്റാഫ്‌ലോപ്‌സ്.

രാജ്യത്തെ കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പ്രകടനത്തിന്റെയും പ്രാപ്തിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഒന്നാം ഹൈ പെർഫോമൻസ് കംപ്യൂട്ടിങ് സംവിധാനമാണ് പ്രത്യുഷ് എന്ന് മന്ത്രി പറഞ്ഞു. മഴക്കാലം, സൂനാമി, ചുഴലിക്കാറ്റ്, ഭൂകമ്പം, വായുശുദ്ധി, ഇടിമിന്നൽ, മീൻപിടിത്തം, പ്രളയം, വരൾച്ച തുടങ്ങിയവയെല്ലാം മെച്ചപ്പെട്ട രീതിയിൽ പ്രവചിക്കാൻ ഇനി കഴിയുമെന്ന് ഐഐടിഎം പത്രക്കുറിപ്പിൽ അറിയിച്ചു.

India unveils Pratyush, its fastest supercomputer yet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here