ആരാധകന്റെ ഓട്ടോയില്‍ സവാരി നടത്തി ചിയാന്‍ വിക്രം; വീഡിയോ കാണാം

vikram

ആരാധകന്റെ ഓട്ടോയില്‍ സവാരി നടത്തി തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം. എന്നും ആരാധകര്‍ക്ക് തന്റെ ജീവിതത്തില്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുന്ന താരമാണ് വിക്രം. അത് പൊതു വേദിയായാലും ശരി സ്വകാര്യ ചടങ്ങിലായാലും ശരി ആരാധകരെ അവഗണിച്ച് കൊണ്ടുള്ള ഒരു നീക്കവും ഈ താരം നടത്താറില്ല. കേരളത്തില്‍ ഒരു ചാനലിന്റെ അവാര്‍ഡ് നിശയ്ക്ക് എത്തിയപ്പോള്‍ മലയാളികള്‍ക്ക് ഇത് നേരിട്ട് കണ്ടതുമാണ്. ആരാധന മൂത്ത് അടുത്തേക്ക് ഓടിയെത്തിയ ആരാധകനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ച് മാറ്റിയപ്പോള്‍ ആരാധകന് അടുത്തെത്തി സെല്‍ഫി എടുത്ത് നല്‍കിയായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ തന്റെ ഒരു കട്ടഫാനിന്റെ ഓട്ടോയിലാണ് താരം കയറിയത്. അങ്ങ് വെറുതേ കയറുക മാത്രമല്ല ഒരു വലിയ സവാരി തന്നെ താരം നടത്തി.  ഏറ്റവും പുതിയ ചിത്രമായ സാമി 2ന്റെ ലൊക്കേഷനിലേക്കാണ് താരം ഓട്ടോ പിടിച്ചത്. ചെറുപ്പം മുതലേ വിക്രമിന്റ ഫാനായ ആരാധകന്റെ ഓട്ടോ മുഴുവന്‍ വിക്രമിന്റെ ഫോട്ടോയാണ്. തന്നെ കാണാനെത്തിയപ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് താരം ഓട്ടോയില്‍ സവാരി നടത്തി ആരാധകനെ സന്തോഷിപ്പിച്ചത്.

vikram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top