മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; കൈ കഴുകി ലോക്നാഥ് ബഹ്റ

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ പോലീസിന് പങ്കില്ലെന്ന് ലോക്നാഥ് ബഹ്റ. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തി മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഡിജിപിയാണ് ഹെലികോപ്റ്റര്‍ സൗകര്യം ഒരുക്കിയതെന്ന് ഉത്തരവില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഡിജിപി നിഷേധിച്ചിരിക്കുന്നത്.
തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് ഇട്ടിരുന്നു. സുരക്ഷ മാത്രമാണ് നോക്കിയതെന്നും യാത്രാ ചെലവിന്റെ കാര്യം അറിയില്ലെന്നുമാണ് പോലീസ് മേധാവി നല്‍കുന്ന മറുപടി. യാത്രാ ചെലവിന്റെ കാര്യം അറിയില്ലെന്ന് തന്നെയാണ് റവന്യൂ വകുപ്പിന്റേയും നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here