ഹെലികോപ്ടര്‍ വിവാദം; വിശദീകരണവുമായി മുഖ്യമന്ത്രി

സാധാരണ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഹെലികോപ്ടര്‍ യാത്രയില്‍ നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതില്‍ അസാധാരണമായി ഒന്നും നടന്നട്ടില്ല. ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്ന കേന്ദ്രസംഘത്തെ കാണുന്നതിന് വേണ്ടിയാണ് ഹെലികോപ്ടര്‍ യാത്ര നടത്തേണ്ടി വന്നത്. സാധാരണയായി മുഖ്യമന്ത്രിയുടെ യാത്രയ്ക്കുള്ള ചെലവുകള്‍ വഹിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. യാത്രയ്ക്ക് ചെലവഴിക്കുന്ന തുക ഏത് കണക്കില്‍ ഉള്‍പ്പെടുത്തണമെന്നുള്ളതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അത് മുഖ്യമന്ത്രി അറിയേണ്ട ആവശ്യമില്ല. ചെലവാകുന്ന ഫണ്ട് എവിടെ നിന്നാണെന്ന് ആരും അറിയാറില്ല. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് ഹെലികോപ്ടര്‍ യാത്രയ്ക്കുള്ള പണം ചെലവഴിച്ചതെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് പലരും ഈ വിഷയം പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം മുന്‍പത്തെ മുഖ്യമന്ത്രിയും ഇതുപോലെ ഹെലികോപ്ടര്‍ യാത്ര നടത്തിയിട്ടുണ്ടെന്നും ആ കാര്യം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ മറക്കരുതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ഇടുക്കിയിലെ
സി.പി.എം ജില്ല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here