ഷാറൂഖിന്റെ മകളുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ഡ്രസ് ഇതാണ്

നടിയാകാനാണ് മകളുടെ ആഗ്രഹമെന്ന് കിംഗ് ഖാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഷാറൂഖിന്റെ മകള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളെല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയാണ്. വിടാതെ പിന്തുടരുന്ന പാപ്പരാസികള്‍ സുഹാനയുടെ ഡ്രസും, മേയ്ക്ക് അപും എന്തിന് പാര്‍ട്ടിയിലെ പെരുമാറ്റം പോലും വാര്‍ത്തയാക്കുകയാണ്. ആ കൂട്ടത്തില്‍ സുഹാനയുടെ ഏറ്റവും വിമര്‍ശനം ഏറ്റ് വാങ്ങിയ വസ്ത്രമാണിത്. ഇറക്കം കുറഞ്ഞ കറുത്ത ഓഫ് ഷോര്‍ഡര്‍ ഡ്രസ് അരയിലൂടെ സ്വര്‍ണ്ണ നിറത്തിലെ ഒരു ലേസ്, ഇത്രയുമേയുള്ളൂ ഡ്രസിന്റെ വിവരണം.ഡല്‍ഹിയിലെ സര്‍ക്യൂ ലി സൊയറിലാണ് ഈ വസ്ത്രം ധരിച്ച് സുഹാന എത്തിയത്. എന്നാല്‍ ഈ വസ്ത്രം സുഹാനയ്ക്ക് തീരെ യോജിക്കുന്നില്ലെന്നായിരുന്നു ഒന്നടങ്കം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ വസ്ത്രം മോശമായി എന്നൊരു തോന്നല്‍ സുഹാനയുടെ മുഖത്ത് ഇല്ലായിരുന്നു. സുഹാന വളരെ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടിയ്ക്ക് എത്തിയതും, ഫോട്ടോകള്‍ക്ക് പോസ് ചെയ്തതും ഒടുക്കം പാര്‍ട്ടി വിട്ടതും. സുഹാനയുടെ ഈ കോണ്‍ഫിഡന്‍സ് സിനിമാ അരങ്ങേറ്റത്തിന്റെ മുന്നോടിയാണെന്നാണ് ബിടൗണിലെ പുതിയ സംസാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here