കാലിഫോർണിയയിൽ മണ്ണിടിച്ചിൽ; 17 മരണം

തെക്കൻ കാലിഫോർണിയയിലുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കുണ്ട്. നൂറിലേറെ വീടുകൾ തകർന്നു. മണ്ണിൽ നിന്നും ചെളിയിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രധാനപ്പെട്ട ഹൈവേയടക്കം കലിഫോർണിയയിലെ റോഡുകൾ പലതും മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.
ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്‌ക്കൊടുവിലാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്. ഒരു മലഞ്ചരുവിലെ മണ്ണും ചെളിയും അപ്പാടെ ഇടിഞ്ഞ് പോരുകയായിരുന്നു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ആളുകൾ ഒഴിഞ്ഞുപോകണമെന്നും ഒട്ടേറെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അത് പലരും അവഗണിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
california landslide, death toll touches 17
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here