Advertisement

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

January 11, 2018
0 minutes Read
pinarayi vijayan

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം സജീവ ചര്‍ച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. യാത്രയ്ക്ക് ചെലവായ തുക പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുമോ എന്ന കാര്യത്തില്‍ ഇന്ന് വ്യക്തത ഉണ്ടാകും.   കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നുമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ നടക്കുക.  തിരുവനന്തപുരം , ആലപ്പുഴ, കണ്ണൂര്‍ അടക്കം ഇനി നടക്കാനുള്ള ജില്ല സമ്മേളനങ്ങളുടെ ക്രമീകരണങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top