ഇടത് ചാരി വീരേന്ദ്രകുമാര്‍; ജെഡിയു ഇടതുമുന്നണിയിലേക്ക്

മുന്നണിമാറ്റം ഉറപ്പിച്ച് ജെഡിയു കേരള ഘടകം. നിലവില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന വീരേന്ദ്രകുമാറിന്റെ ജെഡിയു എല്‍ഡിഎഫ് മുന്നണിയിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പര്യവസാനം. ഇന്ന് നടന്ന നേതൃത്വയോഗത്തില്‍ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും മുന്നണിമാറ്റത്തെ ഐക്യകണ്‌ഠേന അംഗീകരിച്ചു. മുന്നണിമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ മന്ത്രി കൂടിയായ കെ.പി മോഹനനും അവസാനം മുന്നണിമാറ്റത്തെ അംഗീകരിക്കുകയായിരുന്നു. ഇടതുമുന്നണിയിലേക്ക് പോകേണ്ട അനുയോജ്യമായ സമയമാണിതെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. തിരുവന്തപുരത്ത് നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇതേ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കും. എല്ലാവരും മുന്നണിമാറ്റത്തെ അംഗീകരിച്ച സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഇനി എതിര്‍പ്പുകളുണ്ടാകാന്‍ സാധ്യതയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here