ഗാന്ധി വധം; പുനഃരന്വേഷണ ഹര്‍ജി ഇന്ന് കോടതിയില്‍

gandhi murder

ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പുനരന്വേഷണ സാധ്യത ഇല്ലെന്നായിരുന്നു  അമിക്കസ്ക്യൂറി നൽകിയ റിപ്പോര്‍ട്ട്.സുപ്രീംകോടതിയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.  ഗാന്ധിജിയുടെ ദേഹത്ത് പതിച്ച എല്ലാ ബുള്ളറ്റുകളും നാഥൂറാം ഗോഡ്സേയുടെ തോക്കിൽ നിന്നുള്ളതാണ്. ഇതിൽ ഇനി മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.  ഗാന്ധിവധത്തിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും.

gandhi murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top