Advertisement

ഇനി അഗ്നിശമനരക്ഷാ സേനയിൽ സ്‌കൂബ വെഹിക്കിളും

January 12, 2018
0 minutes Read
scuba vehicle in fire and rescue service

ഇനി അഗ്നിശമനരക്ഷാസേനയിൽ സ്‌കൂബ വെഹിക്കിളും. രാജ്യത്തെ അഗ്നിശമനരക്ഷാ സേനയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി സ്‌കൂബ വെഹിക്കിൾ അനുവദിക്കുന്നത്. പൂർണ സജ്ജീകരണങ്ങളോടുകൂടിയ അഞ്ച് വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്. പുതിയ വാഹനങ്ങൾ ഇന്ന് രാവിലെ 11 മണിക്ക് അഗ്‌നിരക്ഷാവകുപ്പ് ഡയറക്ടർ ജനറൽ ടോമിൻ ജെ തച്ചങ്കരി ഐ പി എസ്
ഫഌഗ് ഓഫ് ചെയ്തു.

മഹീന്ദ്ര ഇംപീരിയോ വാൻ ജലാശയത്തിലുള്ള രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന റബ്ബർ ഡിങ്കി, ഔട്ട്‌ബോർഡ് എഞ്ചിൻ,സ്‌കൂബ സെറ്റുകൾ, അണ്ടർ വാട്ടർ സൂട്ടുകൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള വാഹനമാണ് സ്‌കൂബ വാൻ. ഇത്തരത്തിലൂള്ള വാഹനം കേരള ഫയർ സർവീസിന്റെ ചരിത്രത്തിലും രാജ്യത്തുതന്നെയും ആദ്യമാണ്. തിരുവനന്തപുരം, കോട്ടയം, കോതമംഗലം, പാലക്കാട്, കോഴിക്കോട് എന്നീ ഡിവിഷനുകളിലേക്കാണ് ഈ അഞ്ച് വാഹനങ്ങൾ നൽകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top