Advertisement

ക്യാപ്റ്റൻ ട്രെയിലർ പുറത്ത്

January 13, 2018
Google News 1 minute Read
captain trailer

അന്തരിച്ച ഫുട്‌ബോൾ താരം വിപി സത്യന്റെ കഥ പറയുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജയസൂര്യയാണ് ചിത്രത്തിൽ വിപി സത്യനായി വേഷമിടുന്നത്. പ്രജേഷ് സെൻ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ടിഎൽ ജോർജാണ് നിർമ്മാണം.

ചിത്രത്തിനായി 8500 ഓളം താരങ്ങൾ ഓഡീഷന് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതിൽ നിന്ന് 700 പേരെ തിരഞ്ഞെടുക്കുകയും വീണ്ടും സ്‌ക്രീനിംഗ് നടത്തിയ ശേഷം 75 പേരെ തിരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയിൽ കാണിക്കുന്ന വിവിധ മത്സരങ്ങളിലായി ഇവരെ കാണാം. അനു സിതാര, സിദ്ദിഖ്, ദീപക് പറമ്പോൽ, രഞ്ജി പണിക്കർ, നിർമൽ പാലാഴി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരെ കൂടാതെ സത്യന്റെ പരിശീലകരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

captain trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here