രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദര്‍ശിച്ചു; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍…

തന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് 762 ദിവസത്തോളമായി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ഈ സാഹചര്യം അന്വേഷിക്കാനും ശ്രീജിത്തിനെ കാണാനും മുന്‍ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്‍പില്‍ എത്തിയപ്പോള്‍ ശ്രീജിത്തിനെ പിന്താങ്ങി അവിടെ എത്തിയവരില്‍ നിന്ന് ചില ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്. മുന്‍ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല ശ്രീജിത്തിന്റെ വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ജനങ്ങളുടെ ചോദ്യവും അതേ കുറിച്ചുണ്ടായ സംസാരങ്ങളുമാണ് രമേശ് ചെന്നിത്തലയെ ക്ഷുഭിതനാക്കിയത്.
രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദര്‍ശിക്കുന്ന വീഡിയോ കാണാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here